Connect with us

Kerala

തിരഞ്ഞെടുപ്പ് തിരിച്ചടി; കോണ്‍ഗ്രസിന് പാളിച്ചകള്‍ പറ്റിയെന്ന് കെ സി വേണുഗോപാല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് പാളിച്ചയുണ്ടായിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് കണ്ടെത്തി, തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ട്. എന്നാല്‍, നേതൃമാറ്റത്തിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ട് എല്‍ ഡി എഫിനൊപ്പം പോയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ല. ഡല്‍ഹിയില്‍ നിന്നും നേതാക്കളെ കൊണ്ടുവരാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.