Covid19
കൊവാക്‌സിന്‍ സുരക്ഷിതം: ഭാരത് ബയോടെക്

ന്യൂഡല്‍ഹി | കൊവാക്‌സിന്‍ സുരക്ഷിതമാണെന്ന ഉറപ്പുമായി ഭാരത് ബയോടെക്. ആദ്യഘട്ട പരീക്ഷണത്തില്‍ ഗൗരവതരമായ പ്രതികൂല ഘടകങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, വാക്‌സിന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണെന്ന് ഭാരത് ബയോടെക് അവകാശപ്പെട്ടു. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കമ്പനി നല്‍കിയ അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുമതി നല്‍കണമെങ്കില്‍ വാക്‌സിന്റെ സുരക്ഷ, കൃത്യത എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കമ്പനിയോട് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ വാക്‌സിനാണ് ഭാരത് ബയോടെകിന്റെത്. കൊവാക്‌സിന്റെ മൂന്നാഘട്ട പരീക്ഷണം നടന്നുവരികയാണ്.
---- facebook comment plugin here -----