Connect with us

Kerala

കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം; ചേമഞ്ചേരി പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍

Published

|

Last Updated

കോഴിക്കോട് | കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസിന്റെ വീടിനുനേരെ അക്രമം. സംഭവത്തില്‍ ജെറില്‍ ബോസിന്റെ അമ്മക്കും ഭാര്യക്കും പരുക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കക്കോടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക്് ബോസ് മത്സരിച്ചിരുന്നു. സംഭവത്തേ തുടര്‍ന്ന് ചേമഞ്ചേരി പഞ്ചായത്തില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Latest