Connect with us

Kerala

യു ഡി എഫ് അടിത്തറക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു ഡി എഫിനും എതിരാണെന്ന് പറയുന്നത് ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫ് അടിത്തറക്ക് ഒരിളക്കവും തട്ടിയിട്ടില്ല. കെ പി സി സി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചത്.

2015മായി തുലനം ചെയ്യുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. അന്തിമ ഫലം കാത്തിരിക്കുന്നു. ഗൗരവപൂര്‍വം തന്നെ ഫലം പരിശോധിക്കും. നാളെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. സി പി എമ്മിനും എല്‍ ഡി എഫിനും അമിതമായി ആഹ്ലാദിക്കാന്‍ ഒന്നുമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടത്തിയത്. വികസനകാര്യങ്ങളെ കുറിച്ച് ഒരക്ഷരം എല്‍ ഡി എഫ് പറഞ്ഞില്ല.

എന്‍ ഡി എ നേട്ടം വിശദീകരിക്കാന്‍ ബി ജെ പി അധ്യക്ഷന് സാധിച്ചില്ല. സി പി എമ്മുമായി കൂട്ടുകച്ചവടമുണ്ടാക്കിയെന്ന ബി ജെ പി ആരോപണം ആരും വിശ്വസിക്കില്ല. തെറ്റുതിരുത്താനുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഭരണവിരുദ്ധ വികാരം പൂര്‍ണമായും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest