Connect with us

Kerala

ആദ്യ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

Published

|

Last Updated

കോട്ടയം | ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (ഒ ഐ ഒ പി) അക്കൗണ്ട് തുറന്നത്. കോട്ടയത്താണിത്.

കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്, ഉഴവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. കൊഴുവനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേര്‍പ്പുങ്കലില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ഥി രാജേഷ് ബിയും ഉഴവൂരിലെ പയസ് മൗണ്ടില്‍ അഞ്ജു പി ബെന്നിയുമാണ് വിജയിച്ചത്.

ഒരൊറ്റ ജനത, ഒരൊറ്റ പെന്‍ഷന്‍ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ഒ ഐ ഒ പി വയോജനങ്ങളെയാണ് ലക്ഷ്യമിടുന്നത്. 60 വയസ്സ് മുതല്‍ എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ എന്നതാണ് ഈ സംഘടനയുടെ പ്രധാന ആവശ്യം.

Latest