Connect with us

Kerala

സ്‌നേഹപൂര്‍വം പദ്ധതി: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം | കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂര്‍വം പദ്ധതിയിലൂടെയുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പിതാവോ മാതാവോ അല്ലെങ്കില്‍ ഇരുവരുമോ മരണമടഞ്ഞതും നിര്‍ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വം.

2020-21 അധ്യയന വര്‍ഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kssm.ikm.in. ടോള്‍ഫ്രീ നമ്പര്‍: 1800-120-1001.

---- facebook comment plugin here -----

Latest