Connect with us

International

കാത്തിരിപ്പുകള്‍ക്ക് വിരാമം; അമേരിക്കയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | നീണ്ട കാത്തിരിപ്പുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വാദകോലാഹങ്ങള്‍ക്കുമൊടുവില്‍ അമേരിക്കയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ക്ക് തുടക്കമായി .യുഎസ് ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായ ക്രിസ്റ്റഫര്‍ മില്ലറിന് വാക്‌സിനേഷന്‍ നല്‍കിയാണ് തുടക്കം കുറിച്ചത്. കുത്തിവെപ്പ് നടത്തുന്നത് തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തു

16 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫൈസറിന്റെ വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് വ്യാഴാഴ്ച മെഡിക്കല്‍ അതോറിറ്റി ശിപാര്‍ശ നല്‍കിയതോടെയാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വെള്ളിയാഴ്ച ഫൈസര്‍, ബയോ ടെക്കിന്റെ വാക്‌സിന്‍ എമര്‍ജന്‍സി ഉപയോഗത്തിന് അനുമതി നല്‍കിയത് .ഇതോടെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍നിന്നും യുപിഎസ്, ഫെഡെക്‌സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ വാഹനങ്ങളില്‍ രാജ്യത്തെ 636 സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിച്ചതായി ഓപ്പറേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജനറല്‍ ഗുസ്താവ് പെര്‍ന വാര്‍പ്പ് സ്പീഡ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ വാക്‌സിനുകള്‍ എടുക്കാന്‍ യുദ്ധ മേഖലയിലെ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹോഫ്മാന്‍ പറഞ്ഞു. 2019 ഡിസംബര്‍ 14 മുതല്‍ കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത ശേഷം രാജ്യത്ത് 301,006 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

Latest