Connect with us

Kerala

കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോടഞ്ചേരി ആനക്കാംപൊയില്‍ കൂട്ടുങ്കല്‍ ജോണ്‍സണ്‍ന്റെ ഭാര്യ ലിനെറ്റ് ആണ് മരിച്ചത്. ആനക്കാംപൊയില്‍ മരിയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ലിനെറ്റ്.

ഇന്നലെ വോട്ടു ചെയ്തു വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീണ ലിനെറ്റിനെ ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.