Saudi Arabia
ജിദ്ദ തുറമുഖത്ത് ഇന്ധന കപ്പലിന് നേരെ തീവ്രവാദി ആക്രമണം

ജിദ്ദ |ജിദ്ദ തുറമുഖത്ത് വീണ്ടും ഇന്ധന കപ്പലിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും ടാങ്കറിനു നേരെയുണ്ടായ ആക്രമണം തുറമുഖത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലന്നും സഊദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു .സ്ഫോടകവസ്തുക്കള്‍ നിറച്ച ആളില്ലാ ബോട്ടുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്
തിങ്കളാഴ്ച്ച പുലര്‍ച്ചെ ജിദ്ദയിലെ ഇന്ധന ടെര്‍മിനലില്‍ നങ്കൂരമിട്ട സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ബിഡബ്ല്യു റൈന്‍ എണ്ണ കപ്പലിന് നേരെയാണ്് ആക്രമണം നടന്നത് . തുടര്‍ന്ന് ചെറിയ സ്‌ഫോടനവും, തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നു .ഉടന്‍ തന്നെ തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ചോര്‍ച്ചയെ കുറിച്ച് ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല
അപകട സമയത്ത് കപ്പലില്‍ 22 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത് .60,000 മുതല്‍ 80,000 ടണ്‍ എണ്ണ വഹിച്ച് കൊണ്ട് പോവാനുള്ള ശേഷിയാണ് ബി ഡബ്ലിയു റൈന്‍ എന്ന എണ്ണ കപ്പലിനുള്ളത് . ഡിസംബര്‍ ആറിന് യാമ്പു തുമുഖത്ത് നിന്ന് 60,000 ടണ്‍ പെട്രോളിയം കയറ്റിയതയാണ് ജിദ്ധയിലെത്തിയത് . യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് , അപകടത്തില്‍ കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി ഷിപ്പിംഗ് കമ്പനിയായ ഹഫ്‌നിയ പറഞ്ഞു
കഴിഞ്ഞ നവംബറില്‍ അല്‍-ഷുഖൈക്കില്‍ വെച്ച് ഗ്രീക്ക് കപ്പലിന് നേരെയും , വടക്കന്‍ ജിദ്ദയിലെ പെട്രോളിയം ഉല്‍പന്ന വിതരണ കേന്ദ്രം, ജിസാനിലെ പെട്രോളിയം ഉല്‍പന്ന വിതരണ കേന്ദ്രത്തിന്റെ ഫ്‌ലോട്ടിംഗ് അണ്‍ലോഡിംഗ് പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് നേരെയും യമനിലെ ഹൂത്തി വിമതര്‍ ആക്രമണം നടത്തിയിരുന്നു