Connect with us

Socialist

'രാത്രി 11ന് ശേഷമാണോ കൊറോണ ഇറങ്ങുന്നത്?'

Published

|

Last Updated

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാത്രി 11 മണിക്ക് ശേഷം റസ്റ്റോറന്റ് പോലുള്ളവ പ്രവര്‍ത്തിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന ചോദ്യവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പ്രോട്ടോകോള്‍ പാലിച്ച് രാത്രിയില്‍ അവശ്യകാര്യങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ട്.

എന്നാല്‍ റസ്റ്റോറന്റ് പോലുള്ള അവശ്യ സര്‍വീസുകള്‍ പോലും രാത്രി 11ന് ശേഷം പോലീസ് അനുവദിക്കുന്നില്ല. എന്താണെന്ന് അന്വേഷിക്കുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്നായിരുന്നു മറുപടി. ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്കൊക്കെ ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

പ്രോട്ടോകോള്‍ പാലിച്ച് രാത്രി റസ്റ്റോറന്റ് പ്രവര്‍ത്തിച്ചാല്‍ എന്താണ് കുറ്റമെന്ന് ഹരീഷ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് അദ്ദേഹം ഈ അഭിപ്രായം കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

11 മണി കഴിഞ്ഞാണോ കൊറോണ ഇറങ്ങുന്നത്?

രാത്രി 11 മണി ഒക്കെ ആകുമ്പോഴാണ് ചില ദിവസം ജോലി കഴിഞ്ഞിറങ്ങുക. അപ്പോൾ വിശന്നാൽ തട്ടുദോശ, പൈദോശ എന്നിവിടങ്ങളിൽ ഒക്കെ അഭയം തേടും. സുഹൃത്തുക്കളായ വക്കീലന്മാരും ഫ്രീ ആകുക അപ്പോഴാകും. അവരെയും കൂട്ടി പോയി കാപ്പിയോ നാച്ചുറൽസ് ഐസ്ക്രീമോ വാഫിൾസോ ഒക്കെ കഴിച്ച് പാതിരാത്രി വരെ വർത്തമാനം പറഞ്ഞിരിക്കും. കൊറോണ ലോക്ഡൗണിന് ശേഷം രാത്രി 11 മണി കഴിഞ്ഞു ചില റസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കാൻ പോലീസ് സമ്മതിക്കുന്നില്ല. അതെന്താണെന്ന് അന്വേഷിച്ചപ്പോൾ, സർക്കാർ ഉത്തരവുണ്ട്. രാത്രി 11 നു ശേഷം പാടില്ലെന്ന് !! അതെന്താ ആ സമയത്ത് ആണോ വൈറസ് ആളെ പിടിക്കാൻ ഇറങ്ങുന്നത്?

മനുഷ്യർ എല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പുറത്തിറങ്ങി കാര്യങ്ങൾ ചെയ്യുന്നു. രാത്രി 11 നു ശേഷം റെസ്റ്റോറന്റ് പ്രവർത്തിച്ചാൽ എന്താണ് സർക്കാരേ കുറ്റം? കൊറോണ വ്യാപനത്തിൽ അതെന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുക? ഈ കാലഹരണപ്പെട്ട ഉത്തരവ് ഒക്കെ മാറ്റാൻ ഇനി കോടതിയിലും പോണോ?? അതോ ഇല്ലാത്ത നിയമം പറഞ്ഞു പോലീസ് അടപ്പിക്കുന്നതാണോ?

---- facebook comment plugin here -----

Latest