Connect with us

International

ഗൂഗിള്‍ പണിമുടക്കി; ജിമെയിലും യൂട്യൂബും ഉൾപ്പെടെ അര മണിക്കൂറിലധികം നിശ്ചലമായി

Published

|

Last Updated

വാഷിംഗ്ടണ്‍ | ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ സേവനങ്ങള്‍ പല രാജ്യങ്ങളിലും തടസ്സപ്പെട്ടു. ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ ഡോക്‌സ് തുടങ്ങിയ ഗൂഗിളിൻെറ പ്രധാന സേവനങ്ങൾ അര മണിക്കൂറിലധികം പ്രവര്‍ത്തനരഹിതമായി. യൂറോപ്പ്, യുഎസ്, കാനഡ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രവർത്തനം തടസ്സപ്പെട്ടു.

ബ്രിട്ടണ്‍ സമയം രാവിലെ 11.30 മുതലാണ് ഗൂഗിള്‍ പണിമുടക്കിയതെന്ന് ടെക് വെബ്‌സൈറ്റായ ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരയോടെയാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. എന്നാൽ ഇന്ത്യൻ സമയം ആറ് മണിയോടെ രാജ്യത്ത് ഗൂഗിൾ സേവനങ്ങൾ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ സേവനം തടസ്സപ്പെട്ടിരുന്നില്ല.

Latest