Kerala
കണ്ണൂരില്‍ കള്ളവോട്ട് നടന്നതായി ആരോപണം

കണ്ണൂര്‍ | അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ കണ്ണൂരില്‍ നിന്ന് ഒരു കള്ളവോട്ട് ആരോപണം. പ്പിലങ്ങാട് പഞ്ചായത്ത് വാര്‍ഡ് നാലിലെ വോട്ടറായ കണ്ണന്‍ വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസനാണ് ആരോപണം ഉന്നയിച്ചത്.
അതേസമയം 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 1105 പ്രശ്നബാധിത ബൂത്തുകളില്‍ കളള വോട്ട് തടയാനായി വെബ് കാസ്റ്റിംഗ് നടത്തുന്നുണ്ട്.
---- facebook comment plugin here -----