Connect with us

Kerala

കൊട്ടിയത്ത് എട്ട് വയസുകാരിക്ക് പീഡനം; 91കാരന്‍ റിമാന്‍ഡില്‍

Published

|

Last Updated

കൊല്ലം | കൊട്ടിയത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത 91കാരനെ റിമാന്‍ഡ് ചെയ്തു. മുഖത്തല കിഴവൂര്‍ സ്വദേശി കാസിംകുഞ്ഞ് ആണ് റിമാന്‍ഡിലായത്. വീടിനു സമീപം ട്യൂഷന് എത്തിയ കുട്ടിയെയാണ് ഇയാള്‍ സൗഹൃദം നടിച്ചു പീഡിപ്പിച്ചത്.

കുട്ടിയുടെ മാതാവ് ജില്ലക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിച്ചപ്പോഴാണു പീഡന വിവരം പുറത്തു അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

---- facebook comment plugin here -----

Latest