Connect with us

National

ബംഗാളി നടി ആര്യ ബാനര്‍ജി മരിച്ച നിലയില്‍

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളി നടി ആര്യ ബാനര്‍ജിയെ (33) മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലുള്ള കിടപ്പുമുറിയിലാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. പരേതനായ സിത്താര്‍ കലാകാരന്‍ നിഖില്‍ ബാനര്‍ജിയുടെ മകളായ ആര്യ നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

രാവിലെ ജോലിക്കാരിയെത്തി കോളിംഗ് ബെല്ലടിക്കുകയും തുടര്‍ന്ന് ഫോണില്‍ വിളിക്കുകയും ചെയ്തിട്ടും ആര്യ വാതില്‍ തുറന്നില്ല. ജോലിക്കാരിയില്‍ നിന്ന് വിവരമറിഞ്ഞ സമീപവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ആര്യ താമസിച്ചിരുന്നത്.

Latest