Connect with us

National

മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

Published

|

Last Updated

ബെംഗളൂരു | മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മാസത്തില്‍ രണ്ടുതവണ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യമനുവദിച്ചത്. സഞ്ജന ഗല്‍റാണി നേരത്തെ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അടിയന്തര ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബെംഗളൂരു വാണിവിലാസ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്താനും ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. മൂന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

സെപ്തംബര്‍ എട്ടാം തീയതിയാണ് സഞ്ജനയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കര്‍, രാഹുല്‍, വിരേന്‍ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.

---- facebook comment plugin here -----

Latest