Connect with us

Kerala

സി എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് നിലവില്‍ താമസിക്കുന്ന വെള്ളയമ്പലം ജവഹര്‍ നഗറിലെ ഗസറ്റഡ് ഓഫീസേഴ്സ് ഫ്‌ളാറ്റിലേക്ക് രവീന്ദ്രന്‍ മടങ്ങിയെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യലിനെത്താന്‍ സമന്‍സ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചത്.

രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയത്. കഴുത്തിലെ ഡിസ്‌കിന് ചെറിയ പ്രശ്‌നമുണ്ട്. എന്നാല്‍, ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ അതിന് ആവശ്യമില്ല. മരുന്ന് കഴിച്ച ഒരാഴ്ച വിശ്രമിച്ചാല്‍ മതിയാകും. രണ്ടാഴ്ച കഴിഞ്ഞ് ആവശ്യമെങ്കില്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കിലോ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലോ വീണ്ടുമെത്തി പരിശോധനകള്‍ നടത്താമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ, ഇ ഡി നോട്ടീസ് നല്‍കിയതിനു പിന്നാലെ മൂന്ന് തവണയാണ് രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Latest