Connect with us

Kerala

കോട്ടയത്ത് എല്‍ ഡി എഫ് വലിയ മുന്നേറ്റം നടത്തും: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം | രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ മുന്നേറ്റം നടത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പ്രാഥിമിക വിലയിരുത്തല്‍ പ്രാകരം രണ്ടാംഘട്ടത്തില്‍ കോട്ടയത്ത് വലിയ മുന്നേറ്റം ഉണ്ടാകും. കേരള കോണ്‍ഗ്രസിന്റേയും എല്‍ ഡി എഫിന്റെ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളുടെ വിലയിരുത്തല്‍ നടത്തി. കോട്ടയത്ത് പോളിംഗ് കുറഞ്ഞതില്‍ ആശങ്കയില്ല. പോളിംഗ് ശതമാനം കുറഞ്ഞപ്പോള്‍ പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.