Connect with us

Kerala

എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്; മാധ്യമ വിവാദങ്ങള്‍ സ്വാധീനിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീനും

Published

|

Last Updated

തൃശൂര്‍  | തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കൃത്യമായി അറിയാം. അത് എല്‍ഡിഎഫിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും സി രവീന്ദ്രനാഥ് പറഞ്ഞു. തൃശൂരില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു മന്ത്രി.

മധ്യകേരളത്തില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് മന്ത്രി എ സി മൊയ്തീനും പറഞ്ഞു. മതേതരത്വം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പമാണ്. കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും സൃഷ്ടിച്ച വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്

Latest