Gulf
ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ സഊദി സന്ദര്‍ശിക്കും

റിയാദ് | ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ദ്വിദിന സന്ദര്‍ശനാര്‍ഥം സഊദി അറേബ്യയിലെത്തുമെന്ന് സഊദി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ഡിസംബര്‍ 13, 14 തീയതികളിലാണ് സന്ദര്‍ശനം നടത്തുക. ആദ്യമായാണ് ഒരു ഇന്ത്യന്‍ ആര്‍മി ചീഫ് സഊദി അറേബ്യയില്‍ സന്ദര്‍ശനത്തിനായി എത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദിയിലെ മുതിര്‍ന്ന സൈനിക ദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളാണ് സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡ.
സഊദി റോയല്‍ സൗദി ലാന്‍ഡ് ഫോഴ്സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്സ് കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സ്, കിംഗ് അബ്ദുല്‍ അസീസ് മിലിട്ടറി അക്കാദമി എന്നിവയും നരവാന്‍ സന്ദര്‍ശിക്കും. നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ച് വിദ്യാര്‍ഥികളെയും ഫാക്കല്‍റ്റികളെയും അഭിസംബോധന ചെയ്യുമെന്നും എംബസ്സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.