Connect with us

Oddnews

തേളുകളെ വളര്‍ത്തി വിജയശ്രീലാളിതനായി ഈജിപ്ഷ്യന്‍ യുവാവ്

Published

|

Last Updated

കെയ്‌റോ | പഠനം ഉപേക്ഷിച്ച് തേളുകളെ തേടിയിറങ്ങിയപ്പോള്‍ പലരും ഉറപ്പിച്ചു, മുഹമ്മദ് ഹംദി ബുഷ്തക്ക് ഭ്രാന്താണെന്ന്. ഈജിപ്തിലെ മരുഭൂമിയിലും കടല്‍ത്തീരങ്ങളിലുമാണ് തേളുകളെ അന്വേഷിച്ച് ഈ യുവാവ് അലഞ്ഞത്. എന്നാല്‍ അതൊരു ഭ്രാന്തായിരുന്നില്ല.

സമൂഹത്തിന് കൂടി ഉപകാരപ്പെടുന്ന സംരംഭത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു തേളുകളെ തേടിയുള്ള യാത്ര. നിലവില്‍ കെയ്‌റോ വെനം കമ്പനിയുടെ ഉടമയാണ് 25കാരനായ ബുഷ്ത. ആര്‍ക്കിയോളജിയിലെ ഡിഗ്രി പഠനം ഉപേക്ഷിച്ചാണ് വ്യത്യസ്ത മേഖലയിലേക്ക് അദ്ദേഹം പ്രവേശിച്ചത്.

ഈജിപ്തിലുടനീളം വിവിധ ഫാമുകളില്‍ 80,000 തേളുകളെയും നിരവധി പാമ്പുകളെയുമാണ് ഇദ്ദേഹം വളര്‍ത്തുന്നത്. വിഷം വേര്‍തിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഒരു ഗ്രാം വിഷത്തില്‍ നിന്ന് ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെ ഡോസ് വിഷസംഹാരി നിര്‍മിക്കാം. ഒരു ഗ്രാം തേള്‍വിഷത്തിന് പതിനായിരം യു എസ് ഡോളര്‍ (7.36 ലക്ഷം രൂപ) ആണ് വില.

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് വിഷം കയറ്റിയയക്കുന്നത്. വിഷസംഹാരി മാത്രമല്ല, വിവിധ മരുന്നുകള്‍ നിര്‍മിക്കാനും തേള്‍ വിഷം ഉപയോഗിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest