Kerala
പിറവത്ത് പാറമട അപകടത്തില്‍ ജെ സി ബി ഡ്രൈവര്‍ മരിച്ചു

പിറവം | പിറവം തിരുമാറാടിയില്‍ പാറമടയില്‍ കല്ലുകള്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജെസി ബി ഡ്രൈവര്‍ കൊല്ലംപൂതക്കുളം രാഖി നിവാസില്‍ രഹുല്‍ (21) ആണ് മരിച്ചത്. 300 അടിയോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ കല്ലുകള്‍ ഇടിഞ്ഞ് വീണായിരുന്നു അപകടം.
വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം. ടോറസ് ലോറിയില്‍ കല്ലുകയറ്റികൊണ്ടിരിക്കെ 300 അടിയോളം ഉയരത്തില്‍നിന്ന് കൂറ്റന്‍ കല്ലുകള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ലോഡ് കയറ്റികൊണ്ടിരുന്ന ലോറിയുടെ മുകളിലേക്കും കല്ലുകള്‍ വീണു. കല്ലുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാറ്റുന്നതിനിടെ 200 അടി താഴ്ചയിലേക്ക് യന്ത്രവും ഇത് ഒപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന രാഹുലും വീഴുകയായിരുന്നു.
3.30 ഓടെ തിരിച്ചില്‍ തുടങ്ങിയെങ്കിലും 5 മണിയോടെയാണ് രാഹുലിന്റെ മൃതദേഹത്തിന്റെ തല ഒഴികെ ഉള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ബാക്കി ഭാഗങ്ങള്‍ക്കായി രാത്രിയിലും തിരച്ചില്‍ നടക്കുകയാണ്. കൊല്ലം സ്വദേശിയായ രാഹുല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്