National
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്

ന്യൂഡല്‍ഹി കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ അഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ബന്ദ്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ ബന്ദിില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ തടസപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലും പരിസരത്തും തെരുവില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് ബന്ദ് ആഹ്വാനമുണ്ടായത്. ഇതിനകം പല തവണ ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകരുടെ ആവശ്യം കേന്ദ്രം തള്ളിയതിനാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ തിര്‍ത്തികള്‍ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് ഐകൃദാര്‍ഡ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.