Connect with us

Kerala

കേന്ദ്രത്തിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; കേരളത്തില്‍ നടപ്പാക്കില്ല

Published

|

Last Updated

തൃശൂര്‍ | കര്‍ഷകര്‍ ഒന്നടങ്കം ശക്തമായി എതിര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന് ഏകപക്ഷീയ നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല. എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണ്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്ര സര്‍ക്കാറില്‍ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Latest