Connect with us

Ongoing News

ഐ എസ് എല്‍ ത്രില്ലറില്‍ ബെംഗളൂരുവിന് വിജയം

Published

|

Last Updated

പനാജി | ഐ എസ് എല്‍ ത്രില്ലറില്‍ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ് സി. ചെന്നൈയിന്‍ എഫ് സിയെയാണ് ബെംഗളൂരു തോല്‍പ്പിച്ചത്. നായകന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ ഗോള്‍ നേടിയത്. 56ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെയായിരുന്നു ഗോള്‍.

സീസണില്‍ ബെംഗളൂരുവിന്റെ ആദ്യ വിജയവും ചെന്നൈയുടെ ആദ്യ പരാജയവുമാണ് ഇത്. ജയത്തോടെ അഞ്ച് പോയിന്റുമായി പട്ടികയില്‍ മൂന്നാമതാണ് ബെംഗളൂരു. നാല് പോയിന്റ് നേടിയ ചെന്നൈയിന്‍ ആറാം സ്ഥാനത്താണുള്ളത്.

Latest