Gulf
സുരക്ഷാ ഭടന്‍മാരെ വധിച്ച കേസ്: സഊദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ

റിയാദ് | സഊദിയില്‍ രണ്ട് സുരക്ഷാ ഭടന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്ക് വധശിക്ഷ. കൂട്ടുപ്്രതികളായ 11 പേര്‍ക്ക് എട്ട് മുതല്‍ 25 വര്‍ഷംവരെ തടവ്. ആദ്യ പ്രതി നടത്തിയ കുറ്റകൃത്യങ്ങളുടെ ഗൗരവവും സുരക്ഷ ലംലംഘനവും കണക്കിലെടുത്താണ് പ്രതിയെ കോടതി വധ ശിക്ഷക്ക് വിധിച്ചത്. മറ്റ് 11 പ്രതികള്‍ യുധങ്ങള്‍ കൈവശം വച്ചതിനും തീവ്രവാദത്തിന് ധനസഹായം നല്‍കിയതിനും 25 ദിവസം മുതല്‍ എട്ട് വര്‍ഷം വരെ തടവുമാണ് കോടതി ശിക്ഷിച്ചത്.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള കടമ നിര്‍വഹിക്കുന്നതിനിടെ മനഃപൂര്‍വ്വം സുരക്ഷാ ഭടന്മാരെ കൊലപ്പെടുത്തിയതിനാണ് ആദ്യ പ്രതിക്ക് വധ ശിക്ഷ നല്‍കിയതെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.
യമനുമായി അതിര്‍ത്തി പങ്കിടുന്ന സഊദിയുടെ തക്ക്-കിഴക്കന്‍ അതിര്‍ത്തിയായ നജ്‌റാനിലെ ശറൂറയില്‍ 2012ലാണ് കേസിനാസ്പദമായ സംഭവം. അിര്‍ത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഭടന്മാരുമായി ആയുധങ്ങളുമായി എത്തിയ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഇതില്‍ രണ്ട് സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യെമനിലക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.