Connect with us

Fact Check

FACT CHECK: കര്‍ഷക പ്രക്ഷോഭം ഹിന്ദുവിരുദ്ധ സമരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം

Published

|

Last Updated

നിലവിലെ കര്‍ഷക പ്രക്ഷോഭം ഹിന്ദു ദൈവങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രചാരണം ശക്തം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കര്‍ഷക സമരത്തിലെ ബാനര്‍ ഉപയോഗിച്ചാണ് ഈ പ്രചാരണം കൊടുമ്പിരി കൊള്ളുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

അവകാശവാദം: പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ വായിക്കാം: മോദിയോ യോഗിയോ ജയ് ശ്രീറാമോ അല്ല, കര്‍ഷകരും തൊഴിലാളികളുമാണ് ഈ രാജ്യം ഭരിക്കുന്നത് എന്ന ബാനറാണ് കര്‍ഷക പ്രക്ഷോഭത്തില്‍ കാണുന്നത്. യഥാര്‍ഥ കര്‍ഷകരല്ല, ഹിന്ദുവിരുദ്ധരാണ് ഈ സമരം സംഘടിപ്പിച്ചത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവ് എന്തിനാണ്?

യാഥാര്‍ഥ്യം: 2018 നവംബറിലെ ഫോട്ടോയാണിത്. ആള്‍ ഇന്ത്യ കിസാന്‍ മഹാസഭയുടെ പ്രതിഷേധത്തിലാണ് ഈ ബാനര്‍ കാണപ്പെട്ടത്. ഡല്‍ഹിയില്‍ കിസാന്‍ മുക്തി മാര്‍ച്ചിനിടെയായിരുന്നു ഇത്. ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കിസാന്‍ മുക്തി മാര്‍ച്ച് സംഘടിപ്പിച്ചത്.

Latest