Connect with us

First Gear

നിസ്സാന്‍ മാഗ്നൈറ്റ് ഇന്ത്യന്‍ വിപണിയില്‍; വില 4.99 ലക്ഷം മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി | സബ് കോമ്പാക്ട് എസ് യു വി വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ നിസ്സാന്‍ മാഗ്നൈറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. 4.99 ലക്ഷം മുതല്‍ 9.38 ലക്ഷം വരെയാണ് (ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില) വില. ഡിസംബര്‍ 31 വരെയാണ് ഈ വിലയുണ്ടാകുക. അതിന് ശേഷം 5.54 ലക്ഷമായി വര്‍ധിക്കും.

കിയ സോണറ്റ്, ഹ്യൂണ്ടായ് വെന്യൂ, മാരുതി വിതാര ബ്രെസ്സ, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ അടക്കമുള്ള വാഹനങ്ങളുമായി മത്സരിക്കാനാണ് മാഗ്നൈറ്റ് എത്തുന്നത്. ഈ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കുറവ് തന്നെ മാഗ്നൈറ്റിന് പ്ലസ് പോയിന്റാകും. പെട്രോള്‍ എന്‍ജിന്‍ മാത്രമാണുള്ളത്.

ഫൈവ് സ്പീഡ് മാന്വല്‍, എക്‌സ്- ട്രോണിക് സി വി ടി ഗിയര്‍ ബോക്‌സില്‍ ലഭ്യമാണ്. വിശാലമായ കാബിനും ഉയര്‍ന്ന സീറ്റിംഗ് പൊസിഷനും പ്രധാന സവിശേഷതയാണ്. മാന്വലില്‍ ലിറ്ററിന് 20 കിലോമീറ്ററും സി വി ടിയില്‍ ലിറ്ററിന് 17.7 കിലോമീറ്ററും മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.