Connect with us

Kerala

സി പി എമ്മില്‍ തുടരണോയെന്ന് ഐസക് തീരുമാനിക്കണം: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |  കെ ഐസ് എഫ് ഇ വിവാദവുായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് സി പി എമ്മിനുള്ളില്‍ അപമാനിക്കപ്പെട്ടതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അപമാനിച്ച സി പി എമ്മില്‍ തുടരണോ എന്ന് ഐസക്ക് തീരുമാനിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കനും പാര്‍ട്ടിയില്‍ രണ്ടു നീതിയാണെന്നും മുപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെ ഐസ് എഫ് ഇ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐസക് നടത്തിയ പരസ്യ വിമര്‍ശനം പാര്‍ട്ടിയില്‍ എതിര്‍പ്പിനിടയക്കായിരുന്നു. ഈ വിഷയം ഉയര്‍ത്തിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.