Kerala
ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കന്‍ തീരത്ത് എത്തും

കൊച്ചി | തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷ വിഭാഗം. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്. ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളം വലിയ ആശങ്കയിലാണ്. തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇന്ന് തെക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. ആറ് എന്‍ ഡി ആര്‍എഫ് സംഘത്തെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ കൂടി സംസ്ഥാനത്ത് എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.