Connect with us

Kerala

പെരിയ കൊലക്കേസ്: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മുകാരായ കൊലയാളികളെ രക്ഷിക്കുന്നതിന് ഒരുകോടിയിലേറെ രൂപ പൊതു ഖജനാവില്‍ നിന്ന് ചെലവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വരെ പോയത്. പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സി ബി ഐ കേസ് അന്വേഷിച്ചാല്‍ കൊലയാളികളും കൂടെ കൊലപാതകം ആസൂത്രണം ചെയ്ത നേതാക്കളും കുടുങ്ങുമെന്ന പരിഭ്രാന്തിയാണ് സുപ്രീം കോടതി വരെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സത്യം എത്ര മൂടി വയ്ക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് കോടതി വിധിയെന്നും ചെന്നിത്തല പറഞ്ഞു.