Connect with us

Oddnews

രണ്ട് മണിക്കൂര്‍ കൊണ്ട് 489 കിലോ മീറ്റര്‍ അകലെ അവയവം എത്തിച്ച് ലമ്പോര്‍ഗിനി ഹുറാകാന്‍

Published

|

Last Updated

റോം | വേഗത കൊല്ലുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ അതിവേഗതയിലോടിയ ലമ്പോര്‍ഗിനി ഹുറാകാന്‍ ഒരു ജീവന്‍ രക്ഷിച്ച സംഭവമാണ് ഇറ്റലിയില്‍ നിന്ന് വരുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അവയവം ഹുറാകാനില്‍ എത്തിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ പോലീസ്.

ഇറ്റാലിയന്‍ പോലീസിന്റെ കീഴിലുള്ള ലമ്പോര്‍ഗിനി ഹുറാകാനിലാണ് പ്രധാന അവയവം കൊണ്ടുപോയത്. റോമില്‍ നിന്ന് ഗെമേലി യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് അടിയന്തരഘട്ടത്തില്‍ അവയവം എത്തിച്ചത്. സാധാരണ ഹെലികോപ്ടറുകളാണ് ഇത്തരം ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാറെങ്കിലും ഈ ആശുപത്രിയില്‍ ഹെലിപാഡ് ഉണ്ടായിരുന്നില്ല.

തുടര്‍ന്നാണ് സൂപ്പര്‍ കാര്‍ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് 489 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അവയവം ഹുറാകാനില്‍ എത്തിച്ചത്. ഇതിന്റെ ശരാശരി വേഗം മണിക്കൂറില്‍ 233 കിലോമീറ്ററാണ്. രക്ഷാദൗത്യത്തിന്റെ ദൃശ്യം ഇറ്റാലിയന്‍ പോലീസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ കാണാം:

 

Latest