ലെനോവോ ലീജ്യന്‍ 5 ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയില്‍

Posted on: December 1, 2020 4:31 pm | Last updated: December 1, 2020 at 4:33 pm

ന്യൂഡല്‍ഹി | ലെനോവോ ലീജ്യന്‍ 5 ഗെയിമിംഗ് ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയിലെത്തി. ആറ് അള്‍ട്രാ റെസ്‌പോണ്‍സീവ് കോറുകള്‍ക്കൊപ്പം എ എം ഡി റൈസന്‍5 4600 എച്ച് മൊബൈല്‍ പ്രൊസസ്സര്‍ കരുത്താണ് ഇതിനുള്ളത്. എട്ട് മണിക്കൂര്‍ വരെ ബാറ്ററി ലൈഫുണ്ട്.

രണ്ട് 2ഡബ്ല്യു ഹാര്‍മന്‍ കാര്‍ഡോണ്‍ സ്പീക്കറുകളും ഡോള്‍ബി അറ്റ്‌മോസ് ഹെഡ്‌ഫോണ്‍ സപ്പോര്‍ട്ടുമുണ്ട്. 75,990 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഫാന്റം ബ്ലാക്ക് എന്ന നിറത്തില്‍ മാത്രമേ ലഭിക്കൂ. നിലവില്‍ ലെനോവോ.കോമിലും ലെനോവോയുടെ സ്‌റ്റോറുകളിലും മാത്രമേ ലഭിക്കൂ.

അധികം വൈകാതെ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഷോപ്പുകളിലും വില്‍പ്പനക്കെത്തും. ഒരു വര്‍ഷത്തെ സൗജന്യ പ്രീമിയം കെയര്‍, 3,900 രൂപ വരെയുള്ള ഒരു വര്‍ഷത്തെ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവ ലഭിക്കും. 2.3 കിലോ ഗ്രാം ആണ് ഭാരം.

ALSO READ  കവിതയെഴുതാനും ഇനി ഗൂഗ്ള്‍ സഹായിക്കും