ന്യൂഡല്‍ഹി | ജനപ്രിയ എഫ്ഇസഡ്എസ് എഫ്ഐ വിന്റേജ് എഡിഷന്‍ പുറത്തിറക്കി യമഹ. എപ്പോഴും സൈബര്‍ കണക്ഷന്‍ ലഭിക്കുന്ന റൈഡ് അനുഭവം ലഭിക്കുന്ന തരത്തില്‍ യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സാങ്കേതികവിദ്യയും സ്‌റ്റൈലുമാണ് പുതിയ എഡിഷനുള്ളത്. 1.09 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
ബ്ലൂടൂത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് എക്‌സ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയ മോഡല്‍. 150 സി സിയില്‍ യമഹയുടെ മികച്ച മോഡലാണ് ഒരു പതിറ്റാണ്ട് മുമ്പ് അവതരിപ്പിച്ച എഫ് ഇസഡ്. പുതുമോടിയോടെ എത്തുന്ന മോഡലിന് ലെതര്‍ ഫിനിഷ് സിംഗിള്‍ പീസ് ടു ലെവല്‍ സീറ്റുണ്ട്.
ബോഡിയില്‍ വിന്റേജ് ഗ്രാഫിക്‌സുകളുമുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ വിവിധ കാര്യങ്ങള്‍ക്കായി മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. വിന്റേജ് എഡിഷന്റെ വിതരണം ഈയാഴ്ച മുതല്‍ ആരംഭിക്കും.