Connect with us

National

കര്‍ഷക നിയമം: മറ്റൊരു പാര്‍ട്ടി കൂടി എന്‍ ഡി എ വിടാനൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ കര്‍ഷക നിയമം പിന്‍വലിച്ചില്ലെങ്കില്‍ എന്‍ ഡി എ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി). പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എം പിയുമായ ഹനുമാന്‍ ബേനിവാളാണ് ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിസംബോധന ചെയ്ത് സഖ്യം വിടുമെന്ന ഭീഷണി ട്വിറ്ററില്‍ കുറിച്ചത്. നേരത്തേ, ഇതേ വിഷയത്തില്‍ പ്രധാന സഖ്യകക്ഷിയായ അകാലി ദള്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചിരുന്നു.

കൂറ്റന്‍ കര്‍ഷക പ്രക്ഷോഭത്തിന് കാരണമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് ബേനിവാള്‍ ആവശ്യപ്പെട്ടു. ഒരു മിനുട്ട് പോലും പാഴാക്കാതെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കണം. വ്യാഴാഴ്ച വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ എല്ലാം നടപ്പാക്കണം. കര്‍ഷകരുമായി ഉടനെ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പിന്തുണയാണ് ആര്‍ എല്‍ പിയുടെ ശക്തി.