Connect with us

Kerala

ചാരായം വാറ്റല്‍: സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

Published

|

Last Updated

കൂത്താട്ടുകുളം |  വീടിനുള്ളില്‍ ചാരായം വാറ്റിയതിന് കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഇടയാര്‍ പീടികപ്പടിക്ക് സമീപം കുഴുപ്പിള്ളില്‍ കെ എ സ്‌കറിയ ആണ് അറസ്റ്റിലായത്. സ്‌കറിയയുടെ ഭാര്യ മേരി നഗരസഭയിലെ 24-ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കോണ്‍ഗ്രസ് അംഗമായിരുന്ന മേരി പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കുന്നത്.

ഇടയാറില്‍ വീടിനുള്ളില്‍ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിറവം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് മധുവിന്റെ നേതൃത്വത്തില്‍ എക്്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മൂന്നര ലിറ്റര്‍ ചാരായവും, ഒന്നര ലിറ്റര്‍ വിദേശമദ്യവും, അടുത്ത വാറ്റിനായി തയാറാക്കി വെച്ചിരുന്ന 50 ലിറ്റര്‍ വാഷ്, കുക്കര്‍, സ്റ്റൗ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് ചാരായം വാറ്റിയതെന്ന് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

Latest