National
ഗൂഡല്ലൂരില്‍ വന്‍മരം റോഡിലേക്കു പൊട്ടിവീണ് വാഹനങ്ങള്‍ തകര്‍ന്നു

ഗൂഡല്ലൂര്‍ | തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വന്‍ മരം റോഡിലേക്കു പൊട്ടിവീണ് വാഹനങ്ങള്‍ തകര്‍ന്നു. ഇന്ന് അവധി ദിനമായതുകൊണ്ട് തിരക്ക് കുറവായതിനാല്‍ ആളപായമൊന്നും സംഭവിച്ചില്ല. വൈകിട്ട് നാലരയോടെയാണ് താലൂക്ക് ഓഫീസ് റോഡിലെ ബി എസ് എന്‍ എല്‍ ഓഫീസിന് സമീപത്തുള്ള കൂറ്റന്‍ ചീനിമരം പൊട്ടിവീണത്. മരത്തിനടിയില്‍ പെട്ട് ഒരു കാറും അഞ്ച് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു.
പ്രവൃത്തി ദിനങ്ങളില്‍ ഏറെ തിരക്കുണ്ടാവാറുള്ള
ഭാഗമാണിത്. മരത്തിന് ചുവടെയുള്ള വിശ്രമകേന്ദ്രത്തില്‍ ഇരിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്.
---- facebook comment plugin here -----