Connect with us

Kerala

കോഴിക്കോട് ചേന്നമംഗല്ലൂരില്‍ മിനിലോറി കിണറ്റില്‍ വീണു; മൂന്നു പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ചേന്നമംഗല്ലൂരിലെ പുല്‍പ്പറമ്പില്‍ മിനി ലോറി കിണറ്റില്‍ വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വീട് നിര്‍മാണത്തിനായി കല്ലുമായി വന്ന ലോറിയാണ് കിണറ്റില്‍ വീണത്.

കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിറകോട്ട് നീങ്ങിയ ലോറി 30 അടി താഴ്ചയുള്ള കിണറ്റില്‍ പതിക്കുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറുടെ കാലിന് പരുക്കേറ്റു. ലോറിയില്‍ നിന്ന് ചാടിയ രണ്ട് പേര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest