Connect with us

Fact Check

FACT CHECK: ട്രംപ് അനുശോചിച്ചത് മറഡോണക്ക് പകരം മഡോണയുടെ പേരിലോ?

Published

|

Last Updated

പലപ്പോഴും അബദ്ധങ്ങള്‍ ട്വീറ്റ് ചെയ്യാറുണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ തന്നെ അദ്ദേഹവുമായി പ്രചരിക്കുന്ന പലതും നാം വിശ്വസിക്കാറുമുണ്ട്. വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ പേരില്‍ അനുശോചനം അറിയിച്ച ട്രംപിന് അബദ്ധം പിണഞ്ഞുവെന്നും പോപ് ഗായിക മഡോണക്കാണ് അനുശോചനം അറിയിച്ചതെന്നുമുള്ള പ്രചാരണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചരിക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇങ്ങനെ വായിക്കാം: മറഡോണയുടെ മരണവിവരം അറിഞ്ഞത് ഏറെ ദുഃഖിപ്പിച്ചു. മഹോന്നത വ്യക്തിയായിരുന്നു അദ്ദേഹം. അവരുടെ സംഗീതം അത്ഭുതജനകമായിരുന്നു. 1980കളുടെ തുടക്കത്തില്‍ തന്നെ അവരുടെ ആല്‍ബങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു. നിത്യശാന്തിയുണ്ടായിരിക്കട്ടെ.

കോളമിസ്റ്റും നോവലിസ്റ്റുമായ ശോഭാ ഡേ അടക്കമുള്ളവര്‍ ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്.

യാഥാര്‍ഥ്യം: പ്രചരിക്കുന്ന ട്വീറ്റ് കൃത്രിമമായി നിര്‍മിച്ചതാണ്. ഡൊണാള്‍ഡ് ജെ ട്രംപ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ മറഡോണയുടെ മരണത്തില്‍ ഒരു അനുശോചന കുറിപ്പും പോസ്റ്റ് ചെയ്തിട്ടില്ല. പ്രചരിക്കുന്ന ട്വീറ്റും ഉണ്ടായിട്ടില്ല. മാത്രമല്ല, പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് തെളിയിക്കുന്ന നിരവധി പഴുതുകളുമുണ്ട്.

Latest