Connect with us

National

കൊവിഡ് വാക്സിന്‍ ലഭിക്കും വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല: മന്ത്രി സത്യേന്ദര്‍ ജെയിന്‍

Published

|

Last Updated

ന്യൂഡല്‍ഹി  | കൊവിഡ് വാക്സിന്‍ ലഭ്യമാകും വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ എത്രത്തോളം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ നിലവില്‍ സ്‌കൂളുകള്‍ തുറക്കാനാകില്ലെന്നും കൊവിഡ് വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ 61,000 ടെസ്റ്റുകളില്‍ 5000 ത്തിലധികം പോസിറ്റീവ് കേസുകളുണ്ടായിരുന്നു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ശതമാനമാണ്.

---- facebook comment plugin here -----

Latest