Connect with us

Science

തമോഗര്‍ത്തത്തിന്റെ നിഴല്‍ രശ്മികള്‍ പിടിച്ചെടുത്ത് നാസയുടെ ടെലസ്‌കോപ്

Published

|

Last Updated

ന്യൂയോര്‍ക്ക് | ഐ സി 5063 എന്ന ഗ്യാലക്‌സിയുടെ കത്തിജ്വലിക്കുന്ന മധ്യഭാഗത്ത് നിന്ന് വരുന്ന ഇരുണ്ടതും പ്രകാശിക്കുന്നതുമായ കിരണങ്ങള്‍ പിടിച്ചെടുത്ത് നാസ. ഹബ്ള്‍ സ്‌പേസ് ടെലസ്‌കോപിലാണ് ജ്യോതിശാസ്ത്രജ്ഞര്‍ വന്‍തോതില്‍ ഇത്തരം കിരണങ്ങള്‍ കണ്ടെത്തിയത്. ഉള്ളിലുള്ള കുഴലിന്റെ ആകൃതിയിലുള്ള വളയം കണക്കെയാണ് ഈ രശ്മികളെ കണ്ടെത്തിയത്.

സജീവമായ ഈ ഗ്യാലക്‌സിയുടെ മധ്യത്തിലുള്ള തമോഗര്‍ത്തത്തിന് ചുറ്റുമുള്ള പൊടിപോലുള്ള വസ്തുവാണ് ബഹിരാകാശത്തേക്ക് അതിന്റെ നിഴല്‍ പരത്തുന്നത്. തമോഗര്‍ത്തത്തില്‍ നിന്ന് പ്രകാശം വരുമ്പോഴാണ് പ്രകാശവും നിഴലും ഉണ്ടാകുന്നത്. വളയത്തിലെ വിടവുകള്‍ക്കിടയിലൂടെ വരുന്ന പ്രകാശം കോണാകൃതിയിലുള്ള കിരണങ്ങളാണ് സൃഷ്ടിക്കുന്നത്.

ഈ കാഴച ഏറെ അതിശയിപ്പിച്ചുവെന്ന് ഹാര്‍വാര്‍ഡ്- സ്മിത്ത്‌സോനിയന്‍ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.പീറ്റര്‍ മാക്‌സിം പറഞ്ഞു. വളയത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കാരണം ഇത് തമോഗര്‍ത്തത്തിന് നേരെ പുകക്കുഴല്‍ കണക്കെ പ്രവര്‍ത്തിക്കുന്നത് പ്രധാനമാണെന്നും ഗവേഷകര്‍ പറഞ്ഞു.