Connect with us

National

കന്യാകുമാരി തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട; ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

Published

|

Last Updated

കന്യാകുമാരി | കന്യാകുമാരി തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. തീരസംരക്ഷണ സേന നടത്തിയ പരിശോധനക്കിടെ ശ്രീലങ്കന്‍ ബോട്ടില്‍ നിന്നാണ് ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍.
ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ ആറ് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ആസ്‌ത്രേലിയയിലേക്ക് കടത്താനായിരുന്നു ശ്രമം.

Latest