Kerala
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ കോടതി അനുമതി

കൊച്ചി | പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി . വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി വിജിലന്‍സിന്ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ ഒരു ദിവസം അനുമതി നല്‍കി. നവംബര്‍ 30ന് നിബന്ധനകളോടെ ചോദ്യം ചെയ്യനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനുട്ട് വിശ്രമം അനുവദിക്കണം തുടങ്ങിയ ഏഴ് നിബന്ധനകളാണ് കോടതി അന്വേഷണ സംഘത്തിന് മുന്നില്‍ നിര്‍ദേശിച്ചത്. ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ പാടുള്ളുവെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇബ്രാഹിംകുഞ്ഞിനെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു