National
24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് തുടക്കമായി

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. ബേങ്കിംഗ്, ടെലികോം, ഇന്‍ഷ്വറന്‍സ്, റെയില്‍വെ, ഖനി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
റെയില്‍വെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയില്‍വെ തൊഴിലാളികള്‍ പണിമുടക്കുക. കാര്‍ഷിക നിയത്തിനെതിരെ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നാളെ തുടങ്ങും. കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് രണ്ടുദിവസത്തെ ദില്ലി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
---- facebook comment plugin here -----