Connect with us

Kerala

ദേശീയ സഹിഷ്ണുതാ സമ്മേളനം ഇന്ന്; ഡോ അനസ് ഈസാവി മുഖ്യാഥിതി

Published

|

Last Updated

കോഴിക്കോട് | ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) അനുസ്മരണവും ദേശീയ സഹിഷ്ണുതാ സമ്മേളനവും വ്യാഴാഴ്ച മർകസിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബാഗ്ദാദ് ശൈഖ് ജീലാനി ദർഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. അനസ് മഹമൂദ് ഈസാവി, കൻസുൽ ഹുദാ ഇന്റർനാഷണൽ ഫൗണ്ടർ ശൈഖ് സാഖിബ് ഇഖ്ബാൽ ശാമി എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും.

വൈകുന്നേരം 5.30 നു മർകസ് ഓൺലൈനിൽ പരിപാടി ആരംഭിക്കും.ജയ്പൂർ മുഫ്തി മൗലാന ഖാലിദ് അയ്യൂബി, അജ്മീർ ശരീഫിലെ അല്ലാമാ മെഹ്ദി മിയാ ചിശ്തി, ഡോ ശമീം അഹ്മദ് മുനാമി പാറ്റ്ന, സജ്ജാദാ നശീൻ ഖാൻഖാഈ ബീഹാർ, സിയാഉദ്ധീൻ നഖ്ശബന്ധി, ഹസ്രത്ത് അല്ലാമാ മെഹ്ദി മിയ, മൗലാനാ ഖാലിദ് അയ്യൂബി മിസ്ബാഹി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ആമുഖ പ്രസംഗം നടത്തും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും. മർകസ് ഒഫിഷ്യൽ യൂട്യൂബ് പേജിൽ  സമ്മേളനം ലൈവായി സംപ്രേക്ഷണം ചെയ്യും.

Latest