Connect with us

Kerala

ഇ ഡിയുടെ നോട്ടീസിന് പിറകെ സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി

Published

|

Last Updated

തിരുവനന്തപുരം |  വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രവീന്ദ്രനെ പ്രവേശിപ്പിച്ചിരിക്കുന്നത്

കൊവിഡാനന്തര പരിശോധനകള്‍ക്കായാണ് ചികിത്സ തേടിയെന്നാണ് അറിയുന്നത്. സി എം രവീന്ദ്രന്‍ കൊവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കെ ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളിലെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.

Latest