National
മലയാള ചലച്ചിത്രം ജെല്ലിക്കെട്ടിന് ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി

മുംബൈ | മലയാള ചലച്ചിത്രം ജെല്ലിക്കെട്ടിന് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 14 അംഗ ജൂറിയാണ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്.
2019 ഒക്‌ടോബറില്‍ തിയറ്ററിലെത്തിയ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിന് വേണ്ടി ഹരീഷും ആര്‍ ജയകുമാറുമാണ് തിരക്കഥ എഴുതിയത്.
2021 ഏപ്രില്‍ 25നാണ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം.
---- facebook comment plugin here -----