Connect with us

Kerala

കൊവിഡ്: ജനാസ സംസ്‌കരണത്തില്‍ ഇളവനുവദിച്ച സര്‍ക്കാര്‍ നടപടി സന്തോഷകരമെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ ജനാസ സംസ്‌കരണത്തില്‍ ഇളവനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ടെലഫോണില്‍ വിളിച്ചു സര്‍ക്കാര്‍ തീരുമാനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മയ്യിത്ത് കഫന്‍ ചെയ്യാനും, മതാചാരപ്രകാരം മറമാടനും ഗവണ്‍മെന്റ് തീരുമാനം എടുത്തുവെന്നു ആരോഗ്യ മന്ത്രി സംഭാഷണത്തില്‍ പറഞ്ഞു.

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ മരണാന്തര ചടങ്ങുകള്‍ നടത്താനാവാതെ മറവു ചെയ്യുന്നതിലുള്ള വിഷമങ്ങള്‍ അറിയിച്ചു മാസങ്ങള്‍ക്കു മുമ്പേ കാന്തപുരം മുഖ്യമന്ത്രിക്ക് കത്തയക്കുകയും, ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്കിയിട്ടുണ്ടായിരുന്നു.

വളരെ സന്തോഷം നല്‍കുന്ന തീരുമാനമാണ് ജനാസ സംസ്‌കരണ വിഷയത്തില്‍ ഉണ്ടായതെന്നും, വിശ്വാസികളുടെ താത്പര്യം പരിഗണിച്ചു ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

Latest