Kollam
സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി സി പി എം പ്രവര്‍ത്തകരും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് പരുക്ക്

കൊല്ലം | കൊല്ലം കൊട്ടാരക്കരയില്‍ മൈലം പഞ്ചായത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചു. സി പി എം പ്രവര്‍ത്തകരും പാര്‍ട്ടി വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ അര്‍ധരാത്രിയുണ്ടായ സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ശ്രീകുമാറിന്റെ അനുയായികളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശ്രീകുമാര്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
---- facebook comment plugin here -----