Kerala
ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസ് ഹരജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന കസ്റ്റംസിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. അഡീഷണല്‍ സി ജെ എം കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കസ്റ്റംസ് സംഘം ഇന്നലെയാണ് കാക്കനാട്ടെ ജില്ലാ ജയിലിലെത്തി ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന, സരിത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കസ്റ്റംസ് നല്‍കിയ ഹരജിയും ഇന്നാണ് പരിഗണിക്കുന്നത്.
---- facebook comment plugin here -----