Connect with us

National

ആരുടേയും കാരുണ്യത്തിന് കാത്ത്‌നില്‍ക്കാതെ തവസി വിടവാങ്ങി

Published

|

Last Updated

ചെന്നൈ |  ആരുടേയും കാരുണ്യത്തിന് കാത്തുനില്‍ക്കാതെ തമിഴ് സിനിമാതാരം തവസി വിടവാങ്ങി. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹം മധുരയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് അന്തരിച്ചത്. ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലായ തവസി സിനിമാലോകത്തോടും സഹപ്രവകര്‍ത്തകരോടും സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഒരു വീഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നു

.ഇതിന് പിന്നാലെ രജനീകാന്ത് അടക്കമുള്ള പ്രമുഖ താരങ്ങള്‍ സഹായം വാാഗ്്ദാനം നല്‍കിയിരുന്നു. തമിഴ് സിനിമകളില്‍ കോമഡി, നെഗറ്റീവ് വേഷങ്ങളിലൂടെയാണ് തവസി ശ്രദ്ധേയനായത്്.

കാന്‍സര്‍ രോഗം അദ്ദേഹത്തെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാക്കിയിരുന്നു. ശിവകാര്‍ത്തിയേകന്റെ വരുത്തപെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

---- facebook comment plugin here -----

Latest